അന്താരാഷ്ട്ര റിസർച്ച് സെമിനാർ നടത്തി
1512151
Friday, February 7, 2025 11:48 PM IST
ചേര്‍ത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര റിസർച്ച് സെമിനാർ നടത്തി. ഭാരത് മാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പ്രഫ. മാത്യു പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി അധ്യക്ഷത വഹിച്ചു. സിംഗപ്പൂർ ജയിംസ് കുക്ക് യൂണിവേഴ്സിറ്റി ടൂറിസം വിഭാഗം പ്രഫസർ ഡോ. മനീഷാ അഗർവാൾ മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പല്‍ ഡോ. ബിജി പി. തോമസ്, വൈസ് പ്രിൻസിപ്പല്‍ പുഷ്പാ ജോൺ, അസി. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫാ. ചാക്കോ കിലുക്കൻ, ഫാ. ലിജോ കുറിയേടൻ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ വിവിധ രാജ്യങ്ങളിലുള്ള ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിലെ വിദഗ്ധർ, വിവിധ കോളജിലെ പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.