ചൈനയില്‍നിന്ന് മടങ്ങിയെത്തിയ കാവടിസംഘത്തിന് ചക്കുളത്തുകാവില്‍ സ്വീകരണം നല്കി
1512550
Sunday, February 9, 2025 11:53 PM IST
എടത്വ: ചൈനയില്‍ വിസ്മയക്കാഴ്ചയൊരുക്കി മടങ്ങിയ കാവടി സംഘത്തിന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, മാതൃസമിതി പ്രസിഡന്റ് രാജി അന്തര്‍ജനം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി.
ചൈനയില്‍ നടന്ന ലോകരാജ്യങ്ങളുടെ കലാപരിപാടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് കാവടി സംഘം പങ്കെടുത്തത്. ഇറ്റലിയിലെ ഇവന്റ് കമ്പനിയാണ് സംഘത്തെ സ്പോണ്സര് ചെയ്തത്. സച്ചിന് വി.എസിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ചൈനയിലേക്ക് പുറപ്പെട്ടത്.
സി.ജി. വിഷ്ണുവിന്റെ ശിക്ഷണത്തില്‍ 12 വര്‍ഷമായി കാവടി-കരകാട്ടം അഭ്യസിച്ചു വരുന്ന സംഘത്തില്‍ വിഷ്ണുവിനൊപ്പം സുധി, മിഥുന്, മനീഷ്, സുരാജ്, അഭിരാജ്, രാഹുല്‍, ദീപക്, ശിവദാസ്, സൂരജ്, ബിനോയ്, വിഷ്ണു, അനന്ദു എന്നിവരുമുണ്ടായിരുന്നു. ചൈനയിലെ പരിപാടികള്‍ക്കുശേഷം ദുബായ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും കാവടിയാട്ടം നടത്താന്‍ സംഘം യാത്ര പുറപ്പെടും.