ഫുട്ബോള്‍ സിക്സസ് ടൂര്‍ണമെന്റ് സമാപിച്ചു
1512549
Sunday, February 9, 2025 11:53 PM IST
എടത്വ: യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു വിയപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ സിക്സസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. രണ്ടു ദിവസമായി നടന്ന ടൂര്‍ണമെന്റില്‍ 20 ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഓള്‍ഡ് കാസില്‍ എഫ്സി 4-1 ന് അസര്‍ ഗാര്‍ഡിയന്‍സ് എഫ്സിയെ പരാജയപ്പെടുത്തി. തുടര്‍ന്നു നടന്ന സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. യുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. റോഫിന്‍ ജേക്കബ്, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് ജിയോ ചേന്നങ്കര, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി ഗോകുല്‍നാഥ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോസഫ് ഏബ്രഹാം, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പ്രജിത്ത് പുത്തന്‍വീട്ടില്‍, നിബിന് കെ. തോമസ്, ബഞ്ചമിന് ഐപ്പ്, സൈമണ്‍ കുര്യാക്കോസ്, കൃഷ്ണന്, അന്സില്ഖാന്, ലെബിന്‍ കുര്യന്, അമീര്‍ ഷാ, അമാന്‍, എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.