അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് റോഡ് ഗതാഗതത്തിനായി തുറന്നു നൽകി
1512236
Saturday, February 8, 2025 11:40 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 33 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. 9-ാം വാർഡിലെ അയ്യൻകാളി ജംഗ്ഷൻ- എട്ടിൽച്ചിറ റോഡാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്.
എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. അയ്യൻകാളി ജംഗ്ഷനു സമീപം ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. ദീപ, സ്ഥിരം സമിതി അധ്യക്ഷ ലേഖമോൾ സനിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, അംഗം റസിയ ബീവി, വിവിധ സംഘടനാ ഭാരവാഹികളായ പി. എസ്. ബിജു, എൻ. പി.ഗോപി, എം. ഒ. ആന്റണി, ലാലിച്ചൻ എന്നിവർ പ്രസംഗിച്ചു.