വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളര്‍ഷിപ് പുനഃസ്ഥാപിക്കണമെന്ന്
1512548
Sunday, February 9, 2025 11:53 PM IST
എടത്വ: ന്യുനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ന്യുനപക്ഷ സ്കോളര്‍ഷിപ് 50 ശതമാനം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് എകെസിസി എടത്വ ഫൊറോന കണ്വന്ഷന് പ്രമേയയത്തിലൂടെ ആവശ്യപ്പെട്ടു.
15നു നടക്കുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ ഫൊറോന കണ്വന്ഷന് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ ഉദ്ഘാടനം ചെയ്തു.
എടത്വ ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് വെളുത്തേടത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
എടത്വ ഫൊറോനാ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപറമ്പില്‍, ഫൊറോന ജനറല്‍ സെക്രട്ടറി വര്‍ഗീസ് മാത്യു നെല്ലിക്കല്‍, ട്രഷറര്‍ മാര്ട്ടിന് കളങ്ങര, ഫാ. ബ്രിന്റോ മനയത്ത്, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, വര്‍ഗീസ് ആന്റണി തായങ്കരി, ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.