പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ് ചാമ്പ്യന്മാർ
1512545
Sunday, February 9, 2025 11:53 PM IST
ആലപ്പുഴ: 64-ാമത് ഇന്റർപോളി സ്റ്റേറ്റ് ടേബിൾ ചാമ്പ്യൻഷിപ് മത്സരങ്ങൾ എസ്ഡിവി ടേബിൾ അക്കാദമിയിൽ നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. എസ്എസ്എം പോളിടെക്നിക് കോളജ് തിരൂരിനെ (3-1 ) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം ഗവൺമെന്റ് പോളിംഗ് കോളജ് കൊരട്ടി കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. വുമൺസ് പോളിടെക്നിക് കോളജ് കോഴിക്കോടിനെ (3 -0) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം വുമൺ പോളിടെക്നിക് കോളജ് കായംകുളം കരസ്ഥമാക്കി.
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. സ്റ്റേറ്റ് ഗെയിംസ് കൺവീനർ ജെയ്ക്ക് ജോസഫ് അധ്യക്ഷത വഹിച്ചു. മത്സരങ്ങൾ കെപിഎസിയുടെ സ്റ്റേറ്റ് സെക്രട്ടറി ഡോ. രാജേഷ് കുമാർ, എസ്ഡിവി ടേബിൾ ടെന്നീസ് അക്കാദമി സെക്രട്ടറി ശിവസുബ്രഹ്മണ്യം എന്നിവർ നേതൃത്വം നൽകി.