കത്തോലിക്ക കോണ്‍ഗ്രസ് നവോത്ഥാന സദസ് ഇന്നു ചമ്പക്കുളത്ത്
1512148
Friday, February 7, 2025 11:48 PM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ 15ന് സംഘടിപ്പിക്കുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിനു മുന്നോടിയായി നടത്തുന്ന നവോത്ഥാന സദസ് ഇന്നു വൈകുന്നേരം അഞ്ചിന് ചമ്പക്കുളം സെന്റ് മേരിസ് ബസിലിക്കയില്‍ നടക്കും. നവോത്ഥാന കേരളത്തിന് ക്രൈസ്തവസഭയുടെ സംഭാവന എന്ന വിഷയത്തില്‍ പ്രബന്ധ അവതരണവും ചര്‍ച്ചയും നടക്കും.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടര്‍ റവ. ഡോ. ജയിംസ് പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. ജാന്സണ് ജോസഫ് വിഷയാവതരണം നടത്തും.
അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍സെക്രട്ടറി ബിനു ഡൊമിനിക്ക്, അതിരൂപതാ ഭാരവാഹികളായ ജിനോ ജോസഫ്, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, ചാക്കപ്പന് ആന്റണി, ടോം ജോസഫ്, ഫൊറോന പ്രസിഡന്റ് സാജു കടമാട്, ജനറല്‍ സെക്രട്ടറി ആന്റപ്പന് മുട്ടേല്‍, യൂണിറ്റ് പ്രസിഡന്റ് ചാക്കോച്ചന് വരാപ്പുഴ എന്നിവര്‍ പ്രസംഗിക്കും.