കുറ്റിക്കാടിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
1512234
Saturday, February 8, 2025 11:40 PM IST
അമ്പലപ്പുഴ: കുറ്റിക്കാടിനു തീപിടിച്ചു. വൻദുരന്തം ഒഴിവായി. അമ്പലപ്പുഴ ജംഗ്ഷനു സമീപം ടൗൺ ഹാളിനോട് ചേർന്നുള്ള കാടിനാണ് തീപിടിച്ചത്. സമീപത്തെ ട്രാൻസ്ഫോർമറിന് അരികിൽ വരെ തീയെത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് തീപിടിച്ചത്. വലിയ രീതിയിൽ പുക ഉയരുന്നതു കണ്ട നാട്ടുകാർ എത്തിയപ്പോൾ തീ പടർന്നിരുന്നു. ഉടൻതന്നെ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരമറിയിച്ചതിനെത്തുടർന്ന് തകഴിയിൽനിന്ന് ഫയർഫോഴ്സെത്തിയാണ് തീ പൂർണമായും അണച്ചത്. തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.