തൊഴിലാളികളുടെ ചോരയിൽ വളർന്ന പാർട്ടി തൊഴിലാളികളെ മറന്നു: കെ.സി. വേണുഗോപാൽ
1512231
Saturday, February 8, 2025 11:40 PM IST
തുറവൂർ: തൊഴിലാളികൾ ചോരയും നീരും നൽകി വളർത്തിയ കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളെ മറന്നാണ് ഭരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
പിണറായി ഭരണത്തിനു കീഴിൽ കയർമേഖല പൂർണ മായി തകർന്നെന്നും കയർ ത്തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണെന്നും എംപി പറഞ്ഞു. കയർമേഖലയെ സംരക്ഷിക്കാൻ ശക്തമായ സമരവുമായി കോൺഗ്രസ് പോകുമെന്നും എംപി പറഞ്ഞു.
കയർമേഖലയിലെ തൊഴിലാളികളുടെ വിവിധ അവശ്യങ്ങൾ ഉന്നയിച്ചു ഐൻടിയുസി കയർത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് കെ. രാജേന്ദ്രാപ്രസാദ് നയിക്കുന്ന സമര ജാഥ പൊന്നാംവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, കെപിസിസി സെക്രട്ടറി കെ.പി. ശ്രീകുമാർ, എ.എ. ഷുക്കൂർ, ടി.എസ്. ബാഹുലയൽ, അനിൽകുമാർ, എം. ജി. സാബു തുടങ്ങിയവർ പ്രസംഗിച്ചു.