ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധർണ നടത്തി
1512150
Friday, February 7, 2025 11:48 PM IST
ചേർത്തല: കോൺഗ്രസ് ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുവാനായിട്ടുള്ള സർക്കാർ നീക്കം ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് സി.കെ. ഷാജിമോഹൻ പറഞ്ഞു.
കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും വൈദ്യുതിച്ചാർജ്, വീട്ടുകരം, വെള്ളക്കരം തുടങ്ങിയവ ഇരട്ടിയാക്കി കൂട്ടി നൽകി എല്ലാം ശരിയാക്കിയ സർക്കാരാണ് പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ചേർത്തല ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു.
ടി. സുബ്രഹ്മണ്യദാസ്, ആർ. ശശിധരൻ, സി.ഡി. ശങ്കർ, സജി കുര്യാക്കോസ്, കെ.എസ്. അഷറഫ്, മാത്യു കൊല്ലേലി, ജി. സോമകുമാർ, ജി. രാധാകൃഷ്ണൻ, ജോളി അജിതൻ, എസ്ടി റെജി, കെ. സുരേഷ്, കെ.സി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.