പ്രവർത്തനവർഷ ഉദ്ഘാടനവും സ്ഥാനാരോഹണവും
1512238
Saturday, February 8, 2025 11:40 PM IST
തത്തംപള്ളി: ആലപ്പുഴ ഫൊറോന യുവദീപ്തി എസ്എംവൈ എമ്മിന്റെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും തത്തംപള്ളി സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ നടന്നു. അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വർഗീസ് പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു.
റിജോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന പ്രസിഡന്റ് ആഷിക് ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തത്തംപള്ളി പള്ളി വികാരി ഫാ. ജോസഫ് പുതുപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണവും ഫൊറോനാ ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ ആമുഖപ്രഭാഷണവും നടത്തി. തുടർന്ന് പുതിയ വർഷത്തെ ഭാരവാഹികൾ സ്ഥാനം ഏറ്റെടുക്കുകയും കഴിഞ്ഞവർഷത്തെ ഭാരവാഹികൾക്ക് ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. അതിരൂപത പ്രസിഡന്റ് അരുൺ ടോം തോപ്പിൽ, ജെഫിൻ ജോസഫ്, ഫൊറോന ജനറൽ സെക്രട്ടറി ആൻമേരി ജോസഫ്, ഡെപ്യൂട്ടി പ്രസിഡന്റ് സെറിൻ സാബു എന്നിവർ പ്രസംഗിച്ചു.