സംസ്ഥാനതലത്തിൽ ഒന്നാമതായി മാന്നാർ അവളിടം യുവതീ ക്ലബ്
1511800
Thursday, February 6, 2025 11:59 PM IST
മാന്നാർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാര പട്ടികയിൽ സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബിനുള്ള പുരസ്കാരം മാന്നാർ അവളിടം യുവതീ ക്ലബ്ബിന് ലഭിച്ചു. സ്ത്രീകളിൽ അവബോധവും ആത്മവിശ്വാസവും വളർത്തി സ്ത്രീശാക്തീകരണത്തിന് അടിത്തറ പാകുക എന്ന ലക്ഷ്യവുമായി സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച അവളിടം യുവതി ക്ലബ് 2022 ജനുവരിയിലാണ് മാന്നാർ പഞ്ചായത്തിൽ രൂപീകൃതമായത്.
സ്വയം തൊഴിൽ ചെയ്യുന്നവരും കുടുംബശ്രീ, ഹരിതകർമസേന, തൊഴിൽ സംരംഭകർ എന്നിവരാ ണ് അംഗങ്ങൾ. ഇവരുടെ പ്രവർത്തന മികവ് കണ്ടെത്തിയ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഓഫീസിൽ ഒരു ഓഫീസ് മുറി അനുവദിച്ചു കൊടുത്തു. സന്ധ്യ ശങ്കർ (പ്രസിഡന്റ്),സിനി ശ്രീകുമാർ (വൈസ് പ്രസിഡന്റ്),അനിഷ എ. സുരേഷ് (സെക്രട്ടറി), സനിത ജയകുമാർ (ജോ. സെക്രട്ടറി), കവിത കലാധരൻ (ഖജാൻജി) എന്നിവരാണ് നിലവിലെ ഭാരവാഹികൾ. കൂടാതെ 10 പേരടങ്ങുന്നഎക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. കെബിൻ കെന്നടിയാണ് 2023 മുതൽ അവളിടം യൂത്ത് ക്ലബ്ബ് പഞ്ചായത്ത് കോ-ഓർഡിനേറ്റർ.