ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം: മുൻ പ്രവാസി മരിച്ചു
1511794
Thursday, February 6, 2025 11:59 PM IST
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മുൻ പ്രവാസി മരിച്ചു. മുളക്കുഴ പറയരുകാലാ നാലാം വാർഡിൽ തൈക്കുഴിയിൽ ശശിധരൻ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പെരിങ്ങാലാ മൂലപ്ലാവിൻ ചുവട് ജംഗ്ഷനു സമീപമായിരുന്നു അപകടം. സംസ്കാരം പിന്നീട്. ഭാര്യ: ലത. മക്കൾ: ശൈലു, ശാലു.