തങ്കി മാരത്തണ്‍ സംഘടിപ്പിച്ചു
1511792
Thursday, February 6, 2025 11:59 PM IST
ചേര്‍ത്തല: തങ്കി സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ കാണിക്കമാതാവിന്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് നമ്മുടെ തങ്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തങ്കി മാരത്തണ്‍ സംഘടിപ്പിച്ചു. യുവത്വം നാടിന്റെ നന്മയ്ക്ക്, ലഹരിക്കെതിരേ യുവത്വം എന്ന സന്ദേശവുമായി സംഘടിപ്പിച്ച മാരത്തണ്‍ അധ്യാപക അവാര്‍ഡ് ജേതാവ് സവിനയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. തങ്കി പള്ളി സഹവികാരി ഫാ. ലോബോ ലോറൻസ് അധ്യക്ഷത വഹിച്ചു. ഷാജി അഴീക്കൽ, റോബിൻ പുത്തൻപുരയ്ക്കൽ, പി.പി. ജോയി, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ എന്നിവർ പ്രസംഗിച്ചു. മാരത്തണിൽ 150ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു. സമാപനസമ്മേളനത്തില്‍ മന്ത്രി പി. പ്രസാദ് സമ്മാനദാനം നിര്‍വഹിച്ചു.