ലൈഫ് പദ്ധതിയിലെ ക്രമക്കേട്: കോൺഗ്രസ് ധർണ നടത്തി
1511790
Thursday, February 6, 2025 11:59 PM IST
കായംകുളം: മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരേ കോണ്‍ഗ്രസ് കാര്‍ത്തികപ്പള്ളി, കായംകുളം ബ്ലോക്ക് കമ്മിറ്റികള്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.
അപേക്ഷ നല്കി കാത്തിരുന്ന ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ ഫണ്ട് നല്‍കാതെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണന്ന് അദ്ദേഹം ആരോപിച്ചു. ഉണ്ടായിരുന്ന വീടുകള്‍ പൊളിച്ച ഗുണഭോക്താക്കള്‍ താത്കാലിക ഷെഡുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഭവനരഹിതര്‍ക്ക് അടിയന്തര ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടി. സൈനുലാബ്ദീന്, എ.കെ. രാജന്, ചിറപ്പുറത്ത് മുരളി, മുഞ്ഞിനാട്ട് രാമചന്ദ്രന്, വി. ഷുക്കൂര്‍, ഡി. കാശിനാഥന്, എന്‍. രാജഗോപാല്‍, ശ്രീജിത്ത് പത്തിയൂര്‍, ജോണ്‍ കെ മാത്യൂ, രാജന് ചെങ്കിളി, ബബിത ജയന്, ബിനു പൊന്നന്, എസ്. അജിത, ബി. നന്ദകുമാര്‍ എന്നിവര്‍ പ്രസം ഗിച്ചു.