സെക്രട്ടേറിയറ്റ് പടിക്കല്‍ നെല്‍കര്‍ഷകരുടെ നിരാഹാരസമരം ഇന്ന്
1511447
Wednesday, February 5, 2025 11:06 PM IST
ചങ്ങനാശേരി: ഉത്പാദന ചെലവിനനുപാതികമായി നെല്ലുവില 40 രൂപയായി ഉയര്‍ത്തുക, നിലവില്‍ തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്ര-സംസ്ഥാന വിഹിതമടക്കം, അടിയന്തരമായി മുന്‍കാല പ്രാബല്യത്തോടെ നെല്ലുവില 32.52 രൂപ നല്‍കുക, നെല്‍കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കര്‍ഷക, രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ സംയുക്തമായി ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ കര്‍ഷകരുടെ ഏകദിന നിരാഹാര സമരം നടത്തുമെന്ന് നെല്‍കര്‍ഷക സംസ്ഥാനസമിതി പ്രസിഡന്റ റജീന അഷറഫ്, രക്ഷാധികാരി വി.ജെ. ലാലി എന്നിവര്‍ അറിയിച്ചു.