അര്‍ത്തുങ്കല്‍ ഓഷ്യന്‍ കാര്‍ണിവല്‍ 11ന്
1493669
Wednesday, January 8, 2025 11:09 PM IST
ചേര്‍ത്തല: ബോണ്ട് വാട്ടര്‍ സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഷ്യാനോസ് അര്‍ത്തുങ്കല്‍ ഓഷ്യന്‍ കാര്‍ണിവല്‍ 11ന് തുടങ്ങുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11ന് വൈകുന്നേരം 5.30ന് ചലച്ചിത്രതാരം അതിഥി രവി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. അര്‍ത്തുങ്കല്‍ തിരുനാളിനൊപ്പം ആഴക്കടലിനെ അറിയാം എന്ന സന്ദേശവുമായി അര്‍ത്തുങ്കല്‍ ബീച്ചില്‍ സജ്ജീകരിച്ച നിര്‍മിത ആഴക്കടല്‍ കൊട്ടാരത്തിലാണ് വര്‍ണവിസ്മയം തീര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു. വിജ്ഞാനവും വിനോദവും പ്രകൃതിഭംഗിയും നിറഞ്ഞ കാര്‍ണിവല്‍ രണ്ടുമാസം പ്രവര്‍ത്തിക്കുമെന്ന് ഇവന്റ് ഡയറക്ടര്‍ ജാക്സണ് പീറ്റര്‍, ഡയറക്ടര്‍ കിഷോര്‍ നായര്‍, സിനീത് പ്രകാശന്, എ. രേഷ്മ എന്നിവര്‍ പറഞ്ഞു.
സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട ടണല്‍, ഭീമന് അക്വേറിയം, ലൈവ് സ്കൂബ, മത്സ്യ കന്യക, കടലിലെ രഹസ്യങ്ങള്‍ വെളിവാക്കുന്ന റോബോട്ടിക്സ് ആന്‍ഡ് എ.ആര്-വി.ആര്. പവലിയനുകള്‍, പക്ഷികളുടെ പ്രദര്‍ശനം, ഫുഡ്കോര്‍ട്ട്, ഷോപ്പിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 50,000 ചതുരശ്ര അടി വ്സ്തൃതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ പകല്‍ രണ്ടുമുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. ശനിയാഴ്ചയും ഞായറാഴ്ചയും അവധി ദിവസങ്ങളിലും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. മാര്‍ച്ച് 11ന് കാര്‍ണിവല്‍ സമാപിക്കും. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും.