പൂ​ച്ചാ​ക്ക​ൽ: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ ഊ​ന്നി​വ​ലയും ചീ​ന​വ​ല​യും സ്ഥാ​പി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​റു​തി​യി​ലാ​യി. ഫാ​ക്ട​റി​ക​ളി​ൽനി​ന്ന് പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ല​വും പോ​ള​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും എ​ക്ക​ലും വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ നി​റ​ഞ്ഞ​തോ​ടെ കാ​യ​ൽ മ​ത്സ്യ​ങ്ങ​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

വേ​മ്പ​നാ​ട്ട് കാ​യ​ലോ​ര​ങ്ങ​ളി​ൽ തീ​ര​ദേ​ശ​ത്ത് അ​ഴ​കേ​കി​യ ചീ​ന​വ​ല​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി. പ​ള്ളി​പ്പു​റം, പെ​രു​മ്പ​ളം, അ​രൂ​ക്കു​റ്റി, പാ​ണാ​വ​ള്ളി, അ​രൂ​ർ, കു​മ്പ​ളം, പ​ന​ങ്ങാ​ട്, ഇ​ട​ക്കൊ​ച്ചി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ തീ​ര​ദേ​ശ​വാ​സി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന ചീ​ന​വ​ല​ക​ളാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​ത്. ചീ​ന​വ​ല​ക​ളി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​രു​മാ​ന​ത്തി​നാ​യി മ​റ്റ് മേ​ഖ​ല​ക​ൾ തേ​ടി പോ​വു​ക​യും ചെ​യ്തു.

ചെ​മ്മീ​ൻ, ചെ​റു മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചീ​ന​വ​ല​ക​ളി​ൽ നി​റ​യു​ന്ന​ത്. ത​ടി​യു​ടെ വി​ല കൂ​ടി​യ​തോ​ടെ ചീ​ന​വ​ല​യു​ടെ നി​ർ​മാ​ണം ഇ​രു​മ്പ് പൈ​പ്പി​ലേ​ക്കു മാ​റ്റി. ചീ​ന​വ​ല​ക​ളി​ൽ തൂ​ക്കി​യി​ട്ടി​രു​ന്ന പെ​ട്രോ​മാ​ക്സി​ന്‍റെ ഉ​പ​യോ​ഗ​വും മ​ണ്ണെ​ണ്ണ​യു​ടെ ക്ഷാ​മം മൂ​ലം ഒ​ഴി​വാ​ക്കി.

വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചി​ല​യി​ട​ങ്ങ​ളി​ൽ ചീ​ന​വ​ല​ക​ൾ പ്ര​വർ ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കാ​റി​ല്ല. കാ​യ​ലി​ൽ വേ​ലി​യേ​റ്റ​വും ഇ​റ​ക്ക​വും നോ​ക്കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കാ​യ​ലി​ൽ സ്ഥാ​പി​ച്ച ഊ​ന്നി​യി​ൽ വ​ല​കെ​ട്ടു​ന്ന​ത്. മാ​റി മാ​റി വ​രു​ന്ന പ​ക്കം നോ​ക്കി വേ​ണം വാ​ലു​വ​ല കെ​ട്ടാ​ൻ എ​ങ്കി​ലേ മ​ത്സ്യം ല​ഭി​ക്കൂ. തെ​ള്ളി ചെ​മ്മീ​നാ​ണ് മു​ഖ്യ​മ​ായും ല​ഭി​ക്കു​ന്ന​ത്. ര​ണ്ട് ലി​ങ്ക്സ് അ​ക​ല​ത്തി​ൽ ര​ണ്ട് നി​ല​ക്കു​റ്റി​ക​ളും ഓ​രോ വ​ശ​ത്തും താ​ങ്ങി നി​ർ​ത്തുന്ന മൂ​ന്നു കു​റ്റി​ക​ളു​മാ​ണ് ഊ​ന്നി​ക്കു വേ​ണ്ട​ത്.

ഇ​തി​ന് വ​ലി​യ പൊ​ക്ക​വും വ​ണ്ണ​വു​മു​ള്ള അ​ട​ക്കാ​മ​ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ല​യും വ​ള്ള​വും എ​ല്ലാം കൂ​ടി​യാ​കു​മ്പോ​ൾ ഒ​രു ല​ക്ഷം രൂ​പ ചെ​ല​വാ​കും. മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ മ​റ്റ് തൊ​ഴി​ലു​ക​ളി​ൽ ചേ​ക്കേ​റു​ക​യാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ നൂ​റുരൂ​പ ക​രം അ​ട​ച്ചാ​ണ് ഊ​ന്നി​വ​ല മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന് മാ​ത്ര​മേ ലൈ​സ​ൻ​സ് പു​തു​ക്കു​ന്നു​ള്ളു. മ​ത്സ്യ ബ​ന്ധ​നം ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​വ​രു​മു​ണ്ട്.

ദേ​ശീ​യ ജ​ല പാ​ത​യ്ക്കുവേ​ണ്ടി ധാ​രാ​ളം ഊ​ന്നി​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ കൃ​ഷി​യി​ല്ലാ​ത്ത​തി​നെത്തുട​ർ​ന്ന് അ​മി​ത​മാ​യ കീ​ട​നാ​ശി​നി പ്ര​യോ​ഗ​വും മ​ത്സ്യ​ല​ഭ്യ​ത കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ സ്ഥാ​നം പി​ടി​ച്ച ചീ​ന​വ​ല​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഗ്രാ​മ​മു​ദ്ര​യാ​യി നി​ല​നി​ർ​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.