സ്കൂള്‍ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
1493527
Wednesday, January 8, 2025 6:56 AM IST
അര്‍ത്തുങ്കല്‍: സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിന്റെ 120-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ കെ.ജി. മാർക്കോസും സിനിമാതാരം വിനയ് ഫോർട്ടും വിരമിക്കുന്നവരെ ആദരിച്ചു.
ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ മംഗളപത്രസമർപ്പണവും ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷ്ന അലിക്കുഞ്ഞ് കെഎഎസ് പ്രതിഭകളെയും ആദരിച്ചു. ബീഡ് സെക്രട്ടറി പി.ആർ. കുഞ്ഞച്ചൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ, ബ്ലോക്ക് മെംബർ വിനോദ് മാർട്ടിൻ, വാർഡംഗം മേരി ഗ്രേസ് സെബാസ്റ്റ്യൻ, അലോഷ്യസ് ജോസഫ്, കെ.ഡബ്ല്യു. സെബാസ്റ്റ്യൻ, കെ.ഡി. ടോമി, ജെഫി അലോഷ്യസ്, ഡിയോൾ കെ. ഡെന്നീസ്, അജു പി. ബെഞ്ചമിൻ, എസ്തപ്പാൻ, പി.എം. സിറിൾ, സി.ജെ. റോഷന് എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ കെ.ജെ. നിക്സൺ സ്വാഗതവും ഹെഡ്മാസ്റ്റർ പി.എ. ജാക്സൺ റിപ്പോർട്ടും അവതരിപ്പിച്ചു. ആഘോഷങ്ങള്ക്കുതുടക്കം കുറിച്ച് 120 അമ്മമാരും അധ്യാപികമാരും അണിനിരന്ന വർണശബളമായ മെഗാതിരുവാതിരയും നടന്നു.