ദമ്പതികൾ ഗുജറാത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞു
1493661
Wednesday, January 8, 2025 11:09 PM IST
തുറവൂർ: ദമ്പതികൾ ഗുജറാത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. തുറവൂർ പഞ്ചായത്ത് നാലാം വാർഡ് ഓലിക്കരഇല്ലത്ത് വാസുദേവൻ മൂസതും ( വേണു) ഭാര്യ യാമിനിയുമാണ് കഴിഞ്ഞചൊവ്വാഴ്ച ഗുജറാത്തിൽ ദ്വാരകയ്ക്കടുത്ത് മിട്ടാപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
ഡൽഹിയിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചശേഷം രണ്ടുവർഷമായി തുറവൂരിൽ വീട് വച്ച് താമസിക്കുകയായിരുന്നു. അമേരിക്കയിലുള്ള ഏക മകൾ സ്വാതിയെയും അവരുടെ ഭർത്താവ് ഹിമാൻഷൂവിനേയും നാട്ടിൽ വന്നശേഷം തിരികെ പോകുന്നതിനായി ഡൽഹിയിൽ വിട്ടശേഷം തിരികെയുള്ള യാത്രയ്ക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ വാസുദേവൻ മൂസത് സംഭവസ്ഥലത്തു വച്ചും ഭാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. സംഭവത്തിൽ ഡ്രൈവറുൾപ്പടെ മൂന്നു പേരും മരണപ്പെട്ടു.