കാവിൽ പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
1493665
Wednesday, January 8, 2025 11:09 PM IST
തുറവൂർ: കാവിൽ സെന്റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ ഏഴിന് വിശുദ്ധ കുർബാന-ഫാ. ടോം മുള്ളൻചിറ. തുടർന്ന് ആരാധന. വൈകിട്ട് നാലിന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. സജി തെക്കേകൈതക്കാട്ട്. പ്രസംഗം-ഫാ. സുരേഷ് മൽപ്പാൻ. തുടർന്ന് തിരുനാൾ കൊടിയേറ്റ്.
ലദീഞ്ഞ്- ഫാ. വർഗീസ് പുന്നയ്ക്കൽ. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. തുടർന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്. വിശുദ്ധ കുർബാന-ഫാ. രാജൻ പുന്നയ്ക്കൽ. വേസ്പര ദിനമായ ശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന. വൈകിട്ട് നാലിന് രൂപം വെഞ്ചിരിപ്പ്, വിശുദ്ധ കുർബാന-ഫാ. വർഗീസ് പാലാട്ടി. പ്രസംഗം ഫാ. ജൂലിയസ് കറുകന്തറ. തുടർന്ന് പ്രദക്ഷിണം. 12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് വിശുദ്ധ കുർബാന- ഫാ. ലോറൻസ് പോളയിൽ. വൈകിട്ട് 4.30ന് തിരുനാൾ കുർബാന-ഫാ. ബിജു കളേഴത്ത്, പ്രസംഗം-ഫാ. ഫ്രാൻസിസ് കർത്താനം. തുടർന്ന് പ്രദക്ഷിണം.
13ന് രാവിലെ ഏഴിന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന. ജനുവരി 19ന് എട്ടമിടം. രാവിലെ 8ന് വിശുദ്ധ കുർബാന വൈകിട്ട് അഞ്ചിന് തിരുനാൾ പട്ടു കുർബാന-ഫാ. ജോസ് പുതിയപറമ്പ്. പ്രസംഗം-ഫാ. നിധിൻ പനവേലി. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.
മണപ്പുറം പള്ളിയിൽ തിരുനാൾ
പൂച്ചാക്കൽ: മണപ്പുറം ചെറുപുഷ്പാശ്രമ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് ഇന്നു കൊടിയേറി 12ന് സമാപിക്കുമെന്ന് വികാരി ഫാ. ജയിംസ് പുതുശേരി, തിരുനാൾ കൺവീനർ ജോസഫ് അലക്സാണ്ടർ, കൈക്കാരന്മാരായ സ്റ്റീഫൻ കോളുതറ, ആന്റണി വർഗീസ് കുഴിവേലി എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ 6.15ന് ദിവ്യബലി, വൈകിട്ട് 5.30ന് കൊടിയേറ്റ്. വേസ്പര ദിനമായ പതിനൊന്നിന് രാവിലെ 6.15ന് ദിവ്യബലി, വൈകിട്ട് 5ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വാഹന വെഞ്ചരിപ്പ്. വൈകിട്ട് 5.30ന് ദിവ്യബലി. പ്രസുദേന്തി വാഴ്ച, പ്രസംഗം, പ്രദക്ഷിണം. തിരുനാൾ ദിനമായ പന്ത്രണ്ടിന് രാവിലെ ഏഴിന് വികാരി കുർബാന, വൈകിട്ട് 5ന് ഫാ. റോമൽ കണിയാംപറമ്പിലിന്റെ നേതൃത്വത്തിൽ തിരുനാൾ ദിവ്യബലി, പ്രസംഗം, തിരുനാൾ പ്രദക്ഷിണം.