‘കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയെ ശത്രുതയോടെ കാണുന്നു’
1493112
Monday, January 6, 2025 11:26 PM IST
ചേര്‍ത്തല: കേന്ദ്രവും സംസ്ഥാനവും സഹകരണമേഖലയെ തകർക്കാൻ ഒന്നിച്ചു പരിശ്രമിക്കുന്ന സ്ഥിതിയാണുള്ളതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കെ.ആർ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
സഹകരണ മേഖലയെ തളർത്തുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യവേദിയുടെ നേതൃത്വത്തിൽ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുമ്പിൽ 15ന് ധർണ നടത്താൻ യോഗം തീരുമാനിച്ചു. ടി.കെ. പ്രതുലചന്ദ്രൻ, വേണുപ്രസാദ്, കെ.സി. ആന്റണി, വി.എൻ. അജയൻ, രാധാകൃഷ്ണൻ, അനിൽകുമാർ, എം.കെ. ജയപാൽ, സിബി, സാബു, പാപ്പച്ചൻ, കെ.കെ. വരദൻ, കെ.ജെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.