മണ്ണിന്റെ മണമറിയാൻ പാടത്തിറങ്ങി വിദ്യാർഥികൾ
1493108
Monday, January 6, 2025 11:26 PM IST
മങ്കൊമ്പ്: കുട്ടനാട്ടിലെ കുട്ടികളിൽ നെൽകൃഷിയോടു താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യവുമായി ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർധികളെ പാടത്തിറക്കി അധ്യാപകർ. കൃഷിക്കു തുടക്കമിട്ടു സ്കൂളിലെ ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാടത്ത് വിത നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി വിതയുദ്ഘാടനംനിർവഹിച്ചു.
ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീകാന്ത്്, ഹെഡ്മാസ്റ്റർ പ്രകാശ്.ജെ. തോമസ്, ഫാ. റ്റോണി പുതുവീട്ടിൽക്കളം, എം.ജെ. ശാന്തപ്പൻ, ഫാർമേഴ്സ് ക്ലബ് കോ-ഓർഡിനേറ്റർ സിന്ധു ഫിലിപ്പ് , ബിൽബി മാത്യു, ജെസ്റ്റിൻ തോമസ്, മനു ജോസഫ്, റെയ്ഗൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. സെന്റ് മേരീസ് ബസിലിക്കയുടെ 1.5 ഏക്കർ തരിശുനിലം ഒരുക്കിയാണ് കൃഷിയാരംഭിച്ചത്. മണ്ണൊരുക്കൽ, വിത്തുകെട്ടൽ, നടീൽ തുടങ്ങിവയെല്ലാം വിദ്യാർഥികളെ പരിശീലിപ്പിക്കും. ഡ്രോൺ ഉപയോഗിച്ച് മരുന്നു തളിച്ചാണ് പാടത്തെ കളകൾ നശിപ്പിച്ചത്.