ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്
1493525
Wednesday, January 8, 2025 6:56 AM IST
പൂച്ചാക്കൽ: പള്ളിപ്പുറം പട്ടാര്യ സമാജം സ്കൂളിൽ ഇന്ന് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയിലുള്ള സ്കൂളുകളെ പങ്കെടുപ്പിച്ചാണ് രാവിലെ മുതൽ സ്കൂൾ ഗ്രൗണ്ടിൽ ടൂർണമെന്റ് നടത്തുന്നത്. ജൂണിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് കെ.എൻ. ഗോപിനാഥൻ നായർ ഞാറക്കാട്ട് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും സബ് ജൂണിയർ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് കെ.ജി. അറുമുഖൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും.
ഉദ്ഘാടന സമ്മേളനം ദലീമ ജോജോ എംഎൽഎ നിർവഹിക്കും. സ്കൂൾ മാനേജർ ഡോ.എ. ജയൻ അധ്യക്ഷനാകും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് മുഖ്യാതിഥിയാകും. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം തൈക്കാട്ടുശേരി ബ്ലോക്ക് പ്രസിഡന്റ് വി.ആർ. രജിത ഉദ്ഘാടനം ചെയ്യും.
പിടിഎ പ്രസിഡന്റ് വി.കെ ഗോപിദാസ് അധ്യക്ഷനാകും. ഡോ. ജയൻ, ജോമി ജോസ്, വി.കെ. ഗോപിദാസ്, വി.കെ സുനിൽ, പി.ബി. രമേശ്, ജി. അജയൻ മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.