മു​​ണ്ട​​ക്ക​​യം: നി​​യ​​ന്ത്ര​​ണം​വി​​ട്ട കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ കെ​​എ​​സ്ആ​​ര്‍​ടി​​സി സ്‌​​പെ​​ഷ​​ല്‍ ബ​​സ് കൊ​​ക്ക​​യി​​ലെ റ​​ബ​​ര്‍ മ​​ര​​ത്തി​​ല്‍ ബ​​സ് ത​​ങ്ങി​​നി​​ന്ന​​താ​​ണ് പു​​ല്ലു​​പാ​​റ ബ​​സ​​പ​​ക​​ട​​ത്തി​​ന്‍റെ തീ​​വ്ര​​ത ഇ​​ത്ര​​യെ​​ങ്കി​​ലും കു​​റ​​ച്ച​​ത്. കോ​​ട്ട​​യം-​​കു​​മ​​ളി ദേ​​ശീ​​യ പാ​​ത​​യി​​ല്‍ 1500 അ​​ടി വ​​രെ താ​​ഴ്ച​​യു​​ള്ള നി​​ര​​വ​​ധി കൊ​​ക്ക​​ക​​ള്‍ ഈ ​​ഭാ​​ഗ​​ത്തു​​ണ്ട്. ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട ബ​​സ് റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍​ക്ക് അ​​ല്‍​പം മു​​ക​​ളി​​ലാ​​ണ് മ​​റി​​ഞ്ഞി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ആ​​യി​​രം അ​​ടി താ​​ഴ്ച​​യി​​ലേ​​ക്ക് പ​​തി​​ക്കു​​മാ​​യി​​രു​​ന്നു.

പു​​ല്ലു​​പാ​​റ വ​​ള​​വി​​ല്‍ കു​​ത്തി​​റ​​ക്ക​​ത്തി​​ല്‍ ബ​​സ് നി​​യ​​ന്ത്ര​​ണം​വി​​ട്ട് ബാ​​രി​​ക്കേ​​ഡി​​ല്‍ ത​​ട്ടി ഇ​​ന്ന​​ലെ രാ​​വി​​ലെ 6.15ന് ​​മു​​പ്പ​​ത് അ​​ടി താ​​ഴ്ച​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഒ​​രാ​​ഴ്ച​​യാ​​യി പെ​​രു​​വ​​ന്താ​​നം മു​​ത​​ല്‍ പീ​​രു​​മേ​​ട് വ​​രെ പു​​ല​​ര്‍​ച്ചെ ക​​ടു​​ത്ത കോ​​ട​​മ​​ഞ്ഞും കൊ​​ടും​​ത​​ണു​​പ്പു​​മാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​പ​​ക​​ടം സം​​ഭ​​വി​​ക്കു​​മ്പോ​​ള്‍ 34 യാ​​ത്ര​​ക്കാ​​രി​​ല്‍ ഏ​​റെ​​പ്പേ​​രും ഉ​​റ​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു.

ര​​ണ്ട് ഡ്രൈ​​വ​​ര്‍​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ മൂ​​ന്നു ജീ​​വ​​ന​​ക്കാ​​രും. എ​​ന്താ​​ണ് നൊ​​ടി​​യി​​ട​​യി​​ല്‍ സം​​ഭ​​വി​​ച്ചതെന്നു പോ​​ലും യാ​​ത്ര​​ക്കാ​​ര്‍​ക്ക് വ്യ​​ക്ത​​മാ​​യി​​ല്ല. കു​​ട്ടി​​ക്കാ​​ന​​ത്തി​​നും മു​​ണ്ട​​ക്ക​​യ​​ത്തി​​നും ഇ​​ട​​യി​​ല്‍ കൊ​​ടും​വ​​ള​​വു​​ക​​ള്‍ നി​​റ​​ഞ്ഞ റോ​​ഡി​​ല്‍ ഒ​​രു ഭാ​​ഗം അ​​ഗാ​​ധ​​മാ​​യ കൊ​​ക്ക​​യാ​​ണ്. ബ​​സ് മ​​റി​​ഞ്ഞ​​പ്പോ​​ള്‍ മു​​ന്‍​ഭാ​​ഗ​​ത്ത് ഇ​​രു​​ന്ന​​വ​​ര്‍​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ പ​​രി​​ക്കു​​ണ്ടാ​​യ​​ത്.

ദേ​​ശീ​​യ​​പാ​​ത വ​​ഴി വാ​​ഹ​​ന​​ത്തി​​ല്‍ എ​​ത്തി​​യ​​വ​​രാ​​ണ് ര​​ക്ഷാ പ്ര​​വ​​ര്‍​ത്ത​​നം ആ​രം​ഭി​ച്ച​ത്. വൈ​​കാ​​തെ പോ​​ലീ​​സും ഫ​​യ​​ര്‍ ഫോ​​ഴ്സും മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പും എ​​ത്തി. ബ​​സി​​നു​​ള്ളി​​ല്‍ കു​​ടു​​ങ്ങി​​യ​​വ​​രെ പു​​റ​​ത്തെ​​ടു​​ത്ത് മു​​ണ്ട​​ക്ക​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. മാ​​വേ​​ലി​​ക്ക​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​മ മോ​​ഹ​​ന്‍, അ​​രു​​ണ്‍ ഹ​​രി, സം​​ഗീ​​ത് എ​​ന്നി​​വ​​ര്‍ മു​​ണ്ട​​ക്ക​​യ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തും മു​​മ്പ് മ​​രി​​ച്ചു.

പാ​​ലാ ചേ​​ര്‍​പ്പു​​ങ്ക​​ലി​​ലെ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കും വ​​ഴി​​യാ​​ണ് ബി​​ന്ദു നാ​​രാ​​യ​​ണ​​ന്‍ മ​​രി​​ച്ച​​ത്. ബ​​സി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന മു​​പ്പ​​തി​​ലേ​​റെ പേ​​ര്‍​ക്കും പ​​രി​​ക്കേ​​റ്റു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ര​​ണ്ടു​​പേ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും ഒ​​രാ​​ളെ പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. മ​​രി​​ച്ച ബി​​ന്ദു​​വി​​ന്‍റെ ഭ​​ര്‍​ത്താ​​വ് ഉ​​ണ്ണി​​ത്താ​​നാ​​ണ് ചേ​​ര്‍​പ്പു​​ങ്ക​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലു​​ള്ള​​ത്.

ഏ​​റെ​​പ്പേ​​രും മു​​ണ്ട​​ക്ക​​യം എം​​എം​​ടി ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ചി​​കി​​ത്സ​​യി​​ലുള്ള​​ത്.
ഞാ​​യ​​റാ​​ഴ്ച പു​​ല​​ര്‍​ച്ചെ​​യാ​​ണ് സം​​ഘം ത​​ഞ്ചാ​​വൂ​​രി​​ലേ​​ക്ക് പോ​​യ​​ത്. ഇ​​വ​​രി​​ല്‍ ഏ​​റെ​​പ്പേ​​രും പ​​തി​​വാ​​യി തീ​​ര്‍​ഥാ​​ട​​ന യാ​​ത്ര പോ​​കു​​ന്ന​​വ​​രു​​മാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ അ​ഞ്ചി​​ന് കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് മാ​​വേ​​ലി​​ക്ക​​ര ഡി​​പ്പോ​​യിൽ തി​​രി​​ച്ചെ​​ത്തേ​​ണ്ട​​താ​​യി​​രു​​ന്നു. മോ​​ശം കാ​​ലാ​​വ​​സ്ഥ​​യെ​ത്തു​​ട​​ര്‍​ന്ന് മൂ​​ന്നു മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി​​യാ​​യി​​രു​​ന്നു മ​​ട​​ക്ക​​യാ​​ത്ര.

മ​​രി​​ച്ച​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് കെ​​എ​​സ്ആ​​ര്‍​ടി​​സി അ​​ഞ്ച് ല​​ക്ഷം രൂ​​പ വീ​​തം സ​​ഹാ​​യം പ്ര​​ഖ്യാ​​പി​​ച്ചു.

പ​​രി​​ക്കേ​​റ്റ​​വ​​രു​​ടെ ചി​​കി​​ത്സാ​​ച്ചെ​​ല​​വും വ​​ഹി​​ക്കും. ചി​​കി​​ത്സ​​യി​​ലു​​ള്ള​​വ​​രെ​​ല്ലാം അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്.

ഡ്രൈ​​വ​​ര്‍​മാ​​രും യാ​​ത്ര​​ക്കാ​​രും വാ​​ഹ​​നം നി​​ര്‍​ത്തി വി​​ശ്ര​​മി​​ക്കു​​ന്ന സ്ഥ​​ലം കൂ​​ടി​​യാ​​ണ് പു​​ല്ലു​​പാ​​റ.