ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി
1493521
Wednesday, January 8, 2025 6:56 AM IST
മങ്കൊമ്പ്: ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. രാവിലെ 10.15ന് സെന്റ് മേരീസ് തിയോളജിക്കൽ സെന്ററിൽ നടക്കുന്ന പരിപാടികൾ വയലാർ ശരത് ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ.ഡോ. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചള്ളൂസ് ഫാ. ആന്റണി എത്തയ്ക്കാട് അനുഗ്രഹ പ്രഭാഷണവും അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ മുഖ്യപ്രഭാഷണവും നടത്തും.
സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരായ ചാക്കോച്ചൻ ജെ. മെതിക്കളം, ബൈജു തോമസ്, ജയ തോമസ്, റെജീനാമ്മ തോമസ് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും. പ്രിൻസിപ്പൽ സിബിച്ചൻ ജോർജ്, ഹെഡ്മാസ്റ്റർ പ്രകാശ് ജെ. തോമസ്, പഞ്ചായത്തംഗം സോഫിയാമ്മ മാത്യു, പിടിഎ പ്രസിഡന്റ് ബിജു ബി. മൂലംകുന്നം, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ജോസഫ് അധ്യാപകരായ ബിന്നി ജോസഫ്, ഡയാന സേവ്യർ, വിനോദ് ബാബു, ബാബു വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.