മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും
1493663
Wednesday, January 8, 2025 11:09 PM IST
ചേർത്തല: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ചേര്‍ത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും നടത്തി. ചേർത്തല വുഡ് ലാൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ രക്ഷാധികാരി എം.എ. കരീം അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ഡി. അനി, സെക്രട്ടറി വി.വൈ. അൻസാരി, സംസ്ഥാന കമ്മിറ്റി അംഗം ജി. മോഹൻദാസ്, ബിന്നി അപ്സര, പച്ചില സെൽവരാജ്, വിഷ്ണു പ്രിയൻ, സ്വലെ ശ്രീകുമാർ, മരിയ റോയ്, വേ-സൈഡ് ജയിംസ്, ഓപ്പൺ ജയലാൽ എന്നിവർ പ്രസംഗിച്ചു.