ചേർത്തല മുട്ടം പള്ളിയിൽ നാല്പതുമണി ആരാധന
1493531
Wednesday, January 8, 2025 6:56 AM IST
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതു മണി ദിവ്യകാരുണ്യ ആരാധന തുടങ്ങി. സമൂഹബലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും എറണാകുളം-അങ്കമാലി അതിരൂപത മുൻ വികാരി ജനറാൾ റവ.ഡോ. ആന്റണി നരികുളം മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, ഫാ. പോൾ മണവാളൻ, ഫാ. ബോണി കട്ടക്കയ്കത്തൂട്ട്, ഫാ. ജോസ് പാലത്തിങ്കൽ, ഫാ. ടോമി പൊക്കത്തു മഠത്തിൽ, ഫാ. ജിജി മാളിയേക്കൽ എന്നിവർ സഹകർമികരായി.
എട്ടിനു രാവിലെ ആറിന് സമൂഹബലി ഫാ. ബാബു പോൾ കാർമികനാകും. വൈകുന്നേരം 4.30ന് ദൈവവചന ശുശ്രൂഷ ഫാ. വർഗീസ് പാലാട്ടി സന്ദേശം നൽകും. ഒമ്പതിനു രാവിലെ ആറിന് സമൂഹബലി ഫാ. ജോസ് ഇടശേരി കാർമികത്വം വഹിക്കും. വൈകുന്നേരം 3.30 ന് ദൈവ വചന ശുശ്രൂഷ ഫാ.ജേക്കബ് കൊഴുവള്ളി കാർമികനാകും. വൈകുന്നേരം നാലിന് ഫാ. ബെന്നി നെൽക്കര സമാപനസന്ദേശം നൽകും. തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണം.