സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നാളെ
1493520
Wednesday, January 8, 2025 6:56 AM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍ വാര്‍ഷികവും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലിക്കും ഷിജോ സേവ്യര്‍ കല്ലുപുരയ്ക്കലിനും യാത്രയയപ്പും നാളെ രണ്ടിന് ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം നിര്‍വഹിക്കും. മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
മുഖ്യപ്രഭാഷണവും പ്രതിഭകളെ ആദരിക്കലും ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ നിര്‍വഹിക്കും. പഞ്ചായത്തംഗം ബിന്ദു തോമസ്, ആര്‍ഡിഡി വി.കെ. അശോക് കുമാര്‍, ചമ്പകുളം സെന്റ് മേരീസ് ഹെഡ്മാസ്റ്റര് പ്രകാശ് ജെ. തോമസ്, പ്രശാന്ത് സോണി സോമന്, പ്രഥാനധ്യാപിക അന്നമ്മ ജോസഫ്, പി.വി. സിനു, രാജി ജോസ്, റൂബിന് തോമസ് കളപ്പുര എന്നിവര്‍ പ്രസംഗിക്കും.