സ്കൂട്ടർ തീയിട്ട് നശിപ്പിച്ചു
1493535
Wednesday, January 8, 2025 6:56 AM IST
പൂച്ചാക്കല്‍: രാത്രിയില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ വീടിനു പുറകിലെ പറമ്പിലെത്തിച്ച് കത്തിച്ചു. സ്കൂട്ടര്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പനയ്ക്കത്തറ ടിനുവിന്റെ സ്കൂട്ടറാണ് കത്തിച്ചത്. ഇന്നലെ വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി.