തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
1493533
Wednesday, January 8, 2025 6:56 AM IST
അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പാലപ്പറമ്പിൽ രാജേന്ദ്രന്റെ ഭാര്യ വത്സല(53)യാണ് മരിച്ചത്.
ഇന്നലെ 2.30ന് പുന്നപ്ര ആഞ്ഞിലിപ്പറമ്പ് ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെ ജോലി ചെയ്തിരുന്നവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: രാഗേഷ് പുന്നപ്ര (ഹാസ്യ കലാകാരൻ), ശരത്ത്, രാഹുൽ. മരുമകൾ: പ്രവീണ.