അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവം
1493522
Wednesday, January 8, 2025 6:56 AM IST
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് കളഭ മഹോത്സവം ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനമായി. ഉപദേശകസമിതി അംഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ പരിഗണിച്ചാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തു ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്ന യോഗം തീരുമാനമെടുത്തത്. അമ്പലപ്പുഴ ദേവസ്വത്തിലെ ഉപദേശകസമിതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കളഭം മഹോത്സവത്തിനുശേഷം ബോർഡ് ഉചിതമായ തീരുമാനം കൈക്കൊള്ളും. ഉപദേശകസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവർ രാജിവച്ചതായി ബോർഡ് അറിയിച്ചു.