ഓടുന്ന ബസിൽനിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി
1493523
Wednesday, January 8, 2025 6:56 AM IST
അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. ആലപ്പുഴയിൽനിന്നു കൊല്ലത്തേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ പിന്നിൽനിന്നാണ് തീയും പുകയും ഉയർന്നത്.
വണ്ടാനത്തുണ്ടായിരുന്ന കയറ്റിറക്കു തൊഴിലാളികളാണ് വിവരം ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. പുറകിലത്തെ ടയർ പിടിപ്പിച്ചിരിക്കുന്ന ഭാഗത്തെ യന്ത്ര ത്തകരാണ് അപകടകാരണമെന്ന് കണ്ടെത്തി. തുടർന്ന് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നുള്ള മെക്കാനിക്ക് വിഭാഗമെത്തി തകരാർ പരിഹരിച്ചു.