രാസലഹരിക്കെതിരേ കായിക മത്സരങ്ങൾ നടത്തി
1540421
Monday, April 7, 2025 3:49 AM IST
പത്തനംതിട്ട: കേരളാ കോൺഗ്രസ് - എം ജില്ലാ കായിക വേദി രാസലഹരിക്കെതിരേ കളിക്കളമാകട്ടെ ലഹരി എന്ന മുദ്രാവാക്യവുമായി കായിക മത്സരങ്ങൾ നടത്തും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വിവിധ കായിക ത്സരങ്ങൾ ഇതിന്റെ ഭാഗമായി നടത്തും.
യോഗം ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. സോമൻ താമരച്ചാലിൽ അധ്യക്ഷത വഹിച്ചു.
സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, കുര്യൻ മടയ്ക്കൽ, സാം കുളപ്പള്ളി, റിന്റോ തോപ്പിൽ, എം.സി. ജയകുമാർ, ഷിബു കുന്നപ്പുഴ,ധന്യ അന്ന മാമ്മൻ എന്നിവർ പ്രസംഗിച്ചു.