ജില്ലാതല ശുചിത്വ പ്രഖ്യാപനം ഇന്ന്
1540414
Monday, April 7, 2025 3:45 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലാതല ശുചിത്വ പ്രഖ്യാപനം ഇന്നു നടക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാർച്ച് 30നു മുന്പായി ശുചിത്വ പ്രഖ്യാപനം നടത്തിയതിന്റെ പിന്നാലെയാണ് ഇന്ന് അടൂരിൽ സന്പൂർണ ജില്ല ശുചിത്വ പ്രഖ്യാപനം.
കണ്ണങ്കോട് സെന്റ് തോമസ് പാരീഷ് ഹാളിൽ രാവിലെ പത്തിനു നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
ജില്ലയുടെ അവസ്ഥാ പഠന റിപ്പോർട്ട് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.എ. നൈസാം അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തേ തുടർന്ന് ശുചിത്വ, മാലിന്യ സംസ്കരണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങളുടെ അവതരണം ഉണ്ടാകും. വൈകുന്നേരം നാലിനു സമാപന സമ്മേളനം ചേരും.