പ്രഖ്യാപനഘട്ടത്തിലും മാലിന്യം നീങ്ങിയിട്ടില്ല
1540415
Monday, April 7, 2025 3:45 AM IST
പത്തനംതിട്ട: സന്പൂർണ ശുചിത്വ ഘട്ടത്തിലും ജില്ലയിലെ മാലിന്യ സംസ്കരണം പൂർണമായില്ല. മാലിന്യങ്ങളുടെ നീക്കം ശരിയായ രീതിയിൽ അല്ലാത്തതു കാരണം വേനൽമഴ ആരംഭിച്ചതോടെ ഓടകൾ നിറഞ്ഞു ടൗൺ മേഖലകളിലടക്കം ഒഴുകകയാണ്.
ഇതേ വെള്ളം ഒഴുകിയെത്തി തോടുകളും നീർച്ചാലുകളും മലിനപ്പെടുന്നു. തോടുകൾ ശുചീകരിക്കാത്തതു കാരണം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ താഴേക്ക് ഒഴുകി വെള്ളം ഉപയോഗ യോഗ്യമല്ലാതായി മാറി. തീരങ്ങളിലെ കുടിവെള്ള സ്രോതസുകൾ മലിനപ്പെടുന്ന സാഹചര്യവുമുണ്ടായി.
വേനൽ മഴ ശക്തിപ്രാപിച്ചതോടെ മഴക്കാല പൂർവ ശുചീകരണം നടന്നില്ലെന്ന വാദമാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളത്. പത്തനംതിട്ട നഗരത്തിലെ ഓടകളിലൂടെ വെള്ളം ഒഴുകാതെ കിടക്കുന്നു കാരണം ശനിയാഴ്ച പെയ്ത മഴയിൽ അബാൻ ജംഗ്ഷനിൽ വെള്ളം ഉയർന്ന് സമീപത്തെ ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കു നാശനഷ്ടം ഉണ്ടായി.
കനറ ബാങ്കിലടക്കം ഉയർന്ന വെള്ളം ഫയർഫോഴ്സ് മോട്ടോർ എത്തിച്ച് വറ്റിക്കുകയായിരുന്നു.