ആശാ പ്രവർത്തകർക്ക് ന്യായമായ കൂലി അവകാശം: അസോസിയേഷൻ
1539929
Sunday, April 6, 2025 3:42 AM IST
പത്തനംതിട്ട: പണിയെടുക്കുന്നവർക്ക് ജീവിക്കാനുള്ള കൂലി അവകാശമാണെന്ന് കേരള ആശ ഹെർത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ. സംസ്ഥാനത്ത് നിശ്ചയിച്ച മിനിമം വേതനമാണ് സമരം ചെയ്യുന്ന ആശാവർക്കർമാർ ആവശ്യപ്പെടുന്നത്.
ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് വിവിധ ഘട്ടങ്ങളിലായി നടന്ന സമരപരിപാടികളുടെ തുടർച്ചായാണ് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന രാപകൽ സമരം. ഭീഷണിയും പ്രതിസന്ധികളും നേരിട്ട് സ്ത്രീകൾ നടത്തുന്ന പോരാട്ടത്തെ ഇകഴ്ത്തുന്നവർ സമൂഹത്തിനുമുന്നിൽ അപഹസിക്കപ്പെടുകയാണെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത രക്ഷാധികാരി ഷൈല കെ. ജോൺ പറഞ്ഞു.
വൈഎംസ എ ഹാളിൽ നടന്ന കൺവൻഷനിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്്. രാധാമണി അധ്യക്ഷത വഹിച്ചു. ജോർജ് മാത്യു കൊടുമൺ, ബിനു ബോബി തുടങ്ങിയവർ പ്രസംഗിച്ചു.