മരംവീണ് വീട് തകർന്നു
1540413
Monday, April 7, 2025 3:45 AM IST
പത്തനംതിട്ട: ശക്തമായ കാറ്റിൽ മരം വീണു വീട് തകർന്നു. നഗരസഭ 15 ാം വാർഡിൽ കുമ്പഴ വരുവാതിയിൽ രാജന്റെ വീടിനു മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. വീട് പൂർണമായും തകർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞുള്ള ശക്തമായ കാറ്റിലാണ് മരം വീണത്. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു.