സഭാദിനാഘോഷവും പ്രാർഥനായോഗം വാർഷികവും
1539745
Saturday, April 5, 2025 3:52 AM IST
റാന്നി: മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള സഭാദിനാഘോഷവും ഭദ്രാസന പ്രാർഥനായോഗം വാർഷികവും സുവിശേഷസംഘം വയലത്തല ഡിസ്ട്രിക്റ്റ് ധ്യാനയോഗവും നാളെ വൈകുന്നേരം ആറു മുതൽ വയലത്തല മാർ ക്ലീമീസ് ബത് സീൻ പള്ളിയിൽ നടക്കും.
അഞ്ചിന് സന്ധ്യാനമസ്കാരം. തുടർന്ന് പ്രാർഥനായോഗം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ. ഐവാൻ ജോസഫ് ഗീവർഗീസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ വചനശുശ്രൂഷ നിർവഹിക്കും..