പൂർവ വിദ്യാർഥി സമ്മേളനം നടത്തി
1540419
Monday, April 7, 2025 3:49 AM IST
കോഴഞ്ചേരി: സെന്റ് തോമസ് കോളജ് മലയാളം ബിരുദാനന്തരബിരുദ വിഭാഗം പൂർവവിദ്യാർഥി സമ്മേളനം ഡോ. യുഹാനോൻ മർത്തോമ്മ ഹാളിൽ നടന്നു.
മലയാളവിഭാഗം അധ്യക്ഷൻ ഡോ. ജെയ്സൺ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോളജ് പൂർവവിദ്യാർഥി സംഘടന ജനറൽ സെക്രട്ടറി റെജി താഴമൺ ഉദ്ഘാടനം ചെയ്തു. കോളജ് മുൻപ്രിൻസിപ്പൽ ഡോ. റോയ്സ് മല്ലശേരി മുഖ്യപ്രഭാഷണം നടത്തി.
പൂർവാധ്യാപകരെ ആദരിച്ച സമ്മേളനത്തിൽ റവ. രാജു പി. ജോർജ്, കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് കെ. അലക്സ്, ഡോ. ജോൺസൺ മലാഖി, ഡോ. സാറാമ്മ വർഗീസ്, ഡോ. സ്നേഹ ജോർജ് പച്ചയിൽ, ഡോ. ലിബൂസ് ജേക്കബ് ഏബ്രഹാം, ശ്രീജ കെ. ദേവദാസ്, ബി. നവീൻ തുടങ്ങിയവർ പ്രസംഗിച്ചു.