ലഹരിവിരുദ്ധ ബോധവത്കരണം
1539940
Sunday, April 6, 2025 3:47 AM IST
തണ്ണിത്തോട്: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തണ്ണിത്തോട് സോണ്‍ കറന്റ് അഫയേസ് കമ്മീഷനും മണ്ണീറ മാര്‍ പീലക്സിനോസ് ഓര്‍ത്തഡോക്സ് ഇടവക സണ്‍ഡേ സ്കൂളും സംയുക്തമായി എക്സൈസ് വകുപ്പിന്റെ സഹകരണത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
മാര്‍ പീലക്സിനോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വികാരി ഫാ. എബി എ. തോമസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം മലങ്കര ഓര്‍ത്തഡോക്സ് സഭ യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ രെഞ്ചു എം. ജോയി ഉദ്ഘാടനം ചെയ്തു. എക്സൈസ് എഎസ്ഐ എസ്. അനില്‍കുമാര്‍ ക്ലാസുകള്‍ നയിച്ചു.
സോണ്‍ സെക്രട്ടറി അനീഷ് തോമസ്, ഒവിബിഎസ് കണ്‍വീനര്‍ ബിനു പനാറയില്‍, സൂപ്രണ്ട് റ്റി.ജി. വര്‍ഗീസ്, ആന്റോ പി. ബിനു, ജോയല്‍ പി. ജിജി, ഡാന്‍ വര്‍ഗീസ്, ബിന്ദു പി. ചെറിയാന്, ഷാജി നെടുംപുറത്ത്, ബാബു പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.