മാ​ന്നാ​ര്‍: യു​വ​തി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യശേ​ഷം മു​ങ്ങി​യ ദ​മ്പ​തി​ക​ള്‍ ഏ​ഴുവ​ര്‍​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ല്‍. മാ​ന്നാ​ര്‍ ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ ന​ന്ദു ഭ​വ​ന​ത്തി​ല്‍ പ്ര​വീ​ണ്‍ (43), ഭാ​ര്യ മ​ഞ്ജു (39) എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ര്‍ പോലീ സ് പി​ടി​കൂ​ടി​യ​ത്.

2018ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും തു​ട​ര്‍​ന്ന് മാ​ന്നാ​റി​ല്‍ എ​ത്തി​ച്ച യു​വ​തി​യെ പ്ര​വീ​ണും മ​ഞ്ജുവും ചേ​ര്‍​ന്ന് ചെ​ന്നി​ത്ത​ല വ​ലി​യ പെ​രു​മ്പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു ന​ദി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ആ​യി​രു​ന്നു.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന്നാ​ര്‍ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യി. ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി മു​ങ്ങി​യ​തി​നുശേ​ഷം പ്ര​വീ​ണി​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മോ​ഷ​ണം, ക​ഞ്ചാ​വ് വി​ല്പ​ന, അ​ടി​പി​ടി തു​ട​ങ്ങി​യ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

വി​ചാ​ര​ണക്കാല​യ​ള​വി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന പ്ര​തി​ക​ള്‍​ക്കെ​തി​രേ കോ​ട​തി എ​ല്‍​പി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​നെത്തുട​ര്‍​ന്ന് ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും മാ​ന്നാ​ര്‍ പോലീസും ചേ​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​വീ​ണി​നെ ചെ​ങ്ങ​ന്നൂ​രി​ല്‍​നി​ന്നും മ​ഞ്ജുവി​നെ റാ​ന്നി​യി​ല്‍​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.