റാന്നി മേഖലയിലെ പട്ടയപ്രശ്നം: കേന്ദ്രമന്ത്രിക്ക് എംഎല്‍എ നിവേദനം നല്കി
1539919
Sunday, April 6, 2025 3:34 AM IST
റാന്നി: റാന്നി മേഖലയില്‍ കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രമോദ് നാരായണ്‍ എംഎല്‍എ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരില്‍കണ്ട് അഭ്യര്‍ഥിച്ചു.
കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിച്ച് എത്രയുംവേഗം പട്ടയം ലഭ്യമാക്കാനുള്ള അനുമതി നല്‍കുന്നതിന് നപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി.
റാന്നി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ബഹുദൂരം മുന്നേറിയിരിക്കുകയാണ്. അറയാഞ്ഞിലിമണ്‍ ട്രൈബല്‍ സെറ്റില്മെന്റ്പോലുള്ള കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങള്‍ ഒഴികെ മറ്റുള്ളവ സര്‍ക്കാര്‍ ഉത്തരവുകളുടെയും കത്തുകളുടെയും പരിധിയില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
ഇതിനായി കഴിഞ്ഞദിവസം റവന്യുമന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.