ഇരവിപേരൂരില്‍ കൂര്‍ക്ക കൃഷി
1539941
Sunday, April 6, 2025 3:47 AM IST
ഇരവിപേരൂര്‍: ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂര്‍ക്ക വിത്തുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള നിര്‍വഹിച്ചു. 125 കര്‍ഷകര്‍ക്ക് അഞ്ചുകിലോ വീതം കൂര്‍ക്ക വിത്ത് വിതരണം ചെയ്തു. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് 50,000 രൂപ പദ്ധതിക്ക് വകയിരുത്തി.
സ്ഥിരം സമിതി അധ്യക്ഷ അമിതാ രാജേഷ്, അംഗങ്ങളായ കെ കെ വിജയമ്മ, എം എസ് മോഹനന്, അമ്മിണി ചാക്കോ, കൃഷി ഓഫീസര്‍ സ്വാതി ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു.