സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ജില്ലാതല പ്രഖ്യാപനം നാളെ
1540407
Monday, April 7, 2025 3:45 AM IST
പത്തനംതിട്ട: വിദ്യാലയങ്ങളിൽ അക്കാദമിക മികവും ഗുണനിലവാരവും ഉയർത്താൻ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും പദ്ധതി വിശദീകരണവും നാളെ പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില പദ്ധതി വിശദീകരണം നടത്തും.
എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ൺ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രഥമാധ്യാപകർ, രക്ഷാകർതൃ സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.