സിഎസ്ഐ വൈദിക ജില്ലാ കൺവൻഷൻ ആരംഭിച്ചു
1539744
Saturday, April 5, 2025 3:52 AM IST
തിരുവല്ല: സിഎസ്ഐ മധ്യകേരള മഹായിടവക തിരുവല്ല വൈദിക ജില്ല കൺവൻഷൻ തോലശേരി സിഎസ്ഐ ദേവാലയത്തിൽ ആരംഭിച്ചു. ജില്ലാ ചെയർമാൻ റവ. ഡോ. പി. കെ. കുരുവിളയുടെ അധ്യക്ഷതയിൽ മധ്യകേരള മഹായിടവക മുൻ ബിഷപ് തോമസ് സാമുവൽ ഉദ്ഘാടനം ചെയ്തു. ജേക്കബ് കുര്യാക്കോസ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ബ്രദർ കുര്യൻ ഉതുപ്പ് പള്ളം വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ബഥേൽ ആശ്രമം സിസ്റ്റർ ഗ്രേസി തോമസിന്റെ പ്രാർഥനയ്ക്കു ബിഷപ്പിന്റെ ആശീർവാദത്തോടുകൂടി യോഗം അവസാനിച്ചു. ജില്ലാ സെക്രട്ടറി റിജോ തോമസ് നൈനാൻ, റവ. ടി.ഒ. ഉമ്മൻ, റവ. സി.വൈ. തോമസ് എന്നിവർ നേതൃത്വം നൽകി. കൺവൻഷൻ നാളെ വൈകുന്നേരം സമാപിക്കും.