യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1539939
Sunday, April 6, 2025 3:47 AM IST
ഹരിപ്പാട്: പല്ലനയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
നാലാം പ്രതി പാനൂർ പുത്തൻപുരയിൽ വടക്കതിൽ ലിയാഖത്ത് (34), ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കൊല്ലം മൈനാഗപ്പള്ളി ഇടവനാശേരി തയ്യിൽ നവാസ് (47) എന്നിവരെ ആണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുമായി നേരത്തേയുള്ള കേസ് പിൻവലിക്കാത്തതിലുള്ള മുൻ വൈരാഗ്യ ത്തെത്തുടർന്നാണ്ആക്രമണം ഉണ്ടായത്.