മൂടിയില്ലാത്ത ഓടയിൽ വീണ് പരിക്ക്
1539743
Saturday, April 5, 2025 3:52 AM IST
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി കൊല്ലംപടിയിൽ കാൽനട യാത്രികനായ വയോധികന് മൂടിയില്ലാത്ത ഓടയിൽ വീണ് പരിക്ക്. കൊല്ലംപടി സ്വദേശി മുരളി (73)യാണ് ഓടയിലേക്ക് വീണത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റ മുരളി കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാന പാതയിൽ പല സ്ഥലങ്ങളിലും ഓടയിൽ സ്ലാബുകൾ ഇട്ട്ത് കൃത്യമായിട്ടല്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.