കേരളകോൺഗ്രസ് -എം കൺവൻഷൻ
1539921
Sunday, April 6, 2025 3:34 AM IST
കോഴഞ്ചേരി: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എന്നും നില കൊണ്ടിട്ടുള്ള പാർട്ടിയാണ് കേരളകോൺഗ്രസ്-എം. മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായ നിലപാട് എടുത്തിട്ടുള്ള ആളാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയെന്നും സംസ്ഥാന ഉന്നതാധികാര സമിതി അംഗം റ്റി.ഒ. ഏബ്രഹാം. കേരളകോൺഗ്രസ് -എം ആറന്മുള നിയോജക മണ്ഡലം കൺവൻഷൻ കോഴഞ്ചെരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ മാത്യു മരോട്ടിമൂട്ടിൽ. ജേക്കബ് ഇരട്ടപുളിക്കൻ. സി. തോമസ്, ജി. കൃഷ്ണകുമാർ, ഏബ്രഹാം തോമസ്, ജോൺ വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.