ഇരുപത്തഞ്ചിലധികം റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് മുത്തൂറ്റ് ആശുപത്രി
1539920
Sunday, April 6, 2025 3:34 AM IST
കോഴഞ്ചേരി: മധ്യതിരുവിതാംകൂറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗമായ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ കുറഞ്ഞ സമയം കൊണ്ട് 25ലധികം ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ജനറല്‍ ആന്‍ഡ് ലാപ്റോസ്കോപിക് സര്‍ജറി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലാണ് ശസ്ത്രക്രിയകള്‍ നടന്നത്.
ആതുര സേവന രംഗത്ത് 36 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും ചെയ്യാന്‍ റോബോട്ടിക് സര്‍ജറികളിലൂടെ കഴിയും.
കൂടാതെ കുറഞ്ഞ വേദന, കുറഞ്ഞകാലത്തെ ആശുപത്രി വാസം, സാധാരണ ജീവിതത്തിലേക്ക് വേഗത്തിലേക്കുള്ള തിരിച്ചു വരവ്, കുറഞ്ഞ തോതിലെ രക്ത നഷ്ടം, കൂടുതല്‍ കൃത്യത, ചെറിയ മുറിവുകളും പാടുകളും, അണുബാധക്കുള്ള സാധ്യതയില്‍ കുറവ് എന്നിവയും റോബോട്ടിക് സര്‍ജറിയുടെ ഗുണങ്ങളാണ്.